കേരളം

kerala

CV Varghese On CPM Office

ETV Bharat / videos

CV Varghese On CPM Office : 'പാര്‍ട്ടി ഓഫിസുകള്‍ പൂട്ടിയിടാന്‍ ഒരു ശക്തിക്കും കഴിയില്ല' ; കോടതി നിര്‍ദേശം അവഗണിച്ച് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി - സിപിഎം

By ETV Bharat Kerala Team

Published : Sep 7, 2023, 2:32 PM IST

Updated : Sep 7, 2023, 5:36 PM IST

ഇടുക്കി : ഹൈക്കോടതി നിർദേശം അവഗണിച്ച് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസ് (CV Varghese On CPM Office). സിപിഎം പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിയ്ക്കും സാധിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന കോടതി നിർദേശം അവഗണിച്ചാണ് സിവി വര്‍ഗീസ് പ്രതികരിച്ചത്. ഭൂനിയമങ്ങൾ മറികടന്ന് ശാന്തൻപാറയിലും ബൈസണ്‍ വാലിയിലും സിപിഎം നിർമിയ്ക്കുന്ന പാർട്ടി ഓഫിസുകളുടെ നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു (Santhanpara CPM office Construction Controversy). എന്നാൽ ഉത്തരവ് ലംഘിച്ച് നിർമാണം തുടരുകയും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി പ്രതികരണം നടത്തുകയും ചെയ്‌ത സാഹചര്യത്തിൽ കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് നിർദേശിയ്ക്കുകയും ചെയ്‌തു. ഇതും അവഗണിച്ചാണ് സിവി വർഗീസ് അടിമാലിയിൽ നടന്ന പാർടി പരിപാടിയ്ക്കിടെ പ്രസ്‌താവന നടത്തിയത്. സിപിഎം പാർട്ടി ഓഫിസുകൾ സംബന്ധിച്ച് പാർട്ടിയ്‌ക്ക് ആശങ്കകൾ ഇല്ലെന്നും പൂട്ടിയിടാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്നും സെക്രട്ടറി പറഞ്ഞു. നിയമപരമായി നേരിടും. ഭൂ പതിവ് ചട്ട ഭേതഗതി ബിൽ നിയമ സഭയിൽ പാസാകുന്നതോടെ നിർമാണ നിരോധനം മാറുമെന്നും നിലവിലെ നിർമാണം നിയമപരമാകുമെന്നുമാണ് നിലപാട്. സിപിഎം പാർട്ടി ഓഫിസുകൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾ തുടരുകയാണ്.

Last Updated : Sep 7, 2023, 5:36 PM IST

ABOUT THE AUTHOR

...view details