'ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഹങ്കാരത്തിന്‍റെ ആൾരൂപം'; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് - CV Varghese
Published : Jan 7, 2024, 10:49 PM IST
ഇടുക്കി :കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഹങ്കാരത്തിന്‍റെ ആൾരൂപമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്. (CPM District Secretary CV Varghese about kerala Governor Arif Muhammad Khan) ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ ജനപക്ഷ നിലപാടുകളെ എങ്ങനെ തുരങ്കം വെക്കുവാൻ കഴിയുമെന്ന് ഗവേഷണം നടത്തുന്ന ആളാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുയും തനിക്ക ഇല്ലാത്ത അതികാരങ്ങളെല്ലാം ഉണ്ട് എന്ന സ്വയം നടിച്ച് അഹങ്കാരത്തിന്‍റെ ആൾരൂപമായിമാറിയ ആളാണ് ഗവർണർ. ഗവർണറുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയാണ ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരം പ്രഖ്യാപിച്ചത്. ഇറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുവാനാണ് ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ. ജനുവരി 4 ന് നടക്കുന്ന പ്രക്ഷോപത്തിന്‍റെ അതേ ദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലേക്ക് എത്തുന്നത് ഒരു വെല്ലുലിളിക്കലാണ്.അന്നേദിവസം പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലും രാജ്ഭവൻ മാർച്ചും (Hartal And Raj Bhavan March) വൻ വിജയമായിരിക്കുമെന്നും സി വി വർഗീസ് കൂട്ടിച്ചേർത്തു .