Crocodile Video| വഴിയരികിൽ 12 അടി നീളമുള്ള ഭീമൻ മുതല, പിടികൂടിയത് 30 മിനിറ്റ് പരിശ്രമത്തിനൊടുവിൽ - മുതല
വഡോദര : ഗുജറാത്തിൽ ഗ്രാമത്തിൽ നിന്നും 12 അടി നീളമുള്ള ഭീമൻ മുതലയെ പിടികൂടി. വഡോദര ജില്ലയിലെ സുഖിൽപുര ഗ്രാമത്തിൽ നിന്ന് ഇന്ന് പുലർച്ചെയാണ് മുതലയെ പിടികൂടിയത്. പുലർച്ചെ മൂന്ന് മണിക്ക് വഴിയരികിൽ മുതലയെ കണ്ടതായി വൈൽഡ് ലൈഫ് റെസ്‌ക്യൂ ടീമിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വന്യജീവി രക്ഷാസംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമത്തിലെത്തി.
30 മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടാനായതെന്ന് റീജിയണൽ ഫോറസ്റ്റ് ഓഫിസർ കിരൺ സിങ് രാജ്‌പുത് പറഞ്ഞു. ശേഷം വനംവകുപ്പിന്‍റെ രക്ഷാകേന്ദ്രത്തിൽ എത്തിച്ചു. മുതലയെ വെറ്ററിനറി ഡോക്‌ടർ പരിശോധിച്ച ശേഷം വിശ്വമിത്രി നദിയിലേക്ക് ഇറക്കിവിടാനാണ് തീരുമാനം. മഴക്കാലത്ത് നദിയിൽ നിന്നും ഇത്തരത്തിൽ മുതലകൾ കരയിലേക്ക് കയറിവരുന്നത് ഇവിടെ പതിവാണ്.
also read :ഗംഗയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല കടിച്ചു കൊന്നു; പിടികൂടി തല്ലിക്കൊന്ന് നാട്ടുകാർ