Cricket Fans About Cricket World Cup 2023 Trophy: 'സ്വപ്‌നസാക്ഷാത്കാരം'; സുവർണകിരീടം നേരിൽക്കണ്ടതിന്‍റെ ആവേശത്തിൽ ക്രിക്കറ്റ് ആരാധകർ - Cricket Fans About Cricket World Cup 2023 Trophy
Published : Sep 21, 2023, 1:53 PM IST
ഹൈദരാബാദ് : സച്ചിൻ ടെണ്ടുൽക്കറും ധോണിയും 2011ൽ എടുത്തുയർത്തിയ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി നേരിൽ കാണാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് ആരാധകർ (Cricket Fans About Cricket World Cup 2023 Trophy). റാമോജി ഫിലിം സിറ്റിയിൽ (Ramoji Film City) നടന്ന ലോകകപ്പ് ട്രോഫി പ്രദർശനം ആവേശത്തിന്‍റെയും വിസ്‌മയത്തിന്‍റെയും അനുഭൂതി സമ്മാനിച്ചുവെന്നാണ് കാണികൾ പറയുന്നത്. ബഹിരാകാശത്ത് ആയിരുന്നു ട്രോഫിയുടെ ആദ്യ അവതരണം. ഇന്ത്യയില്‍ നിന്നാണ് ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍ (World Cup Trophy tour) ആരംഭിച്ചത്. തെലങ്കാനയിലെ പര്യടനത്തിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വാർത്ത നെറ്റ്‌വര്‍ക്കായ ഇടിവി ഭാരതിന്‍റെ റാമോജി ഫിലിം സിറ്റിയിലെ ആസ്ഥാനത്ത് ലോക കിരീടം എത്തിയത്. പ്രദര്‍ശന പര്യടനം ആരംഭിച്ചത് ജൂണ്‍ 27നാണ്. 100 ദിവസം കൊണ്ടാണ് പര്യടനം പൂര്‍ത്തിയാക്കുക. വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിന് ശേഷം സെപ്റ്റംബർ 4നാണ് ട്രോഫി വീണ്ടും ഇന്ത്യയിൽ പര്യടനം ആരംഭിച്ചത്. ആഗോളതലത്തില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് പര്യടനത്തിന്‍റെ ലക്ഷ്യമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാർഡിസ് (Geoff Allardice) അറിയിച്ചിരുന്നു. ഒക്‌ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ രാജ്യത്തെ വിവിധ വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ (Cricket World Cup Matches) നടക്കുന്നത്.