കേരളം

kerala

thiruvananthapuram crane accident

ETV Bharat / videos

തിരുവനന്തപുരത്ത് തടിലോറിയുമായി കൂട്ടിയിടിച്ച് ക്രെയിൻ മറിഞ്ഞു - ലോറിയും ക്രെയിനും കൂട്ടിയിടിച്ചു

By ETV Bharat Kerala Team

Published : Nov 30, 2023, 11:12 AM IST

തിരുവനന്തപുരം : മരുതംകുഴി ജങ്ഷന് സമീപം തടിലോറിയുമായി കൂട്ടിയിടിച്ച് ക്രെയിൻ മറിഞ്ഞു (crane and lorry collided with each other). ഇന്നലെ (നവംബർ 29) രാത്രി 9:30ഓടെയാണ് സംഭവം. പി ടി പി നഗറിൽ നിന്നും വരികയായിരുന്ന തടി ലോറിയിൽ മരുതംകുഴി പുതിയ പാലത്തിൽ നിന്നും ജങ്ഷനിലേക്ക് എത്തിയ ക്രെയിനിന്‍റെ മുൻഭാഗം ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ മുഖത്ത് പരിക്കേറ്റ ലോറി ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഈ റോഡിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. മറിഞ്ഞ ക്രെയിനിനെ മറ്റൊരു ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്. ക്രെയിനിൽ നിന്നും ചോർന്ന ഇന്ധനം റോഡിൽ പരന്നതോടെ ഫയർ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി. ഇതിന് പിന്നാലെ ഗതാഗതം പുനഃസ്ഥാപിച്ചു. തലസ്ഥാനത്ത് ഇന്നലെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു. അർധരാത്രി 12 മണിയോടെ കവടിയാർ രാജ്ഭവന് മുന്നിലായിരുന്നു അപകടം ഉണ്ടായത്. ചാർജ് ചെയ്യാൻ പോയ ബസ് ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് സംഭവ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details