കേരളം

kerala

അദാനിയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു; എം വി ഗോവിന്ദൻ

ETV Bharat / videos

അദാനിയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു: എം വി ഗോവിന്ദൻ - kerala news

By

Published : Mar 12, 2023, 6:21 PM IST

കോട്ടയം :വലിയ കുംഭകോണം നടത്തിയ അദാനിയെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാനമൊട്ടാകെ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ വൈക്കം തലയോലപറമ്പിലെ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

സാമ്പത്തിക തകർച്ച നേരിടുന്ന ഗൗതം അദാനിയെ രക്ഷിക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്. അദാനിയ്ക്ക് നൽകിയ എയർപോർട്ടുകളിലെ ഉപയോക്തൃ നിരക്ക് (user fee) കുത്തനെ ബിജെപി സർക്കാർ വർധിപ്പിച്ചു. നിലവിൽ 192 രൂപയായിരുന്ന നിരക്ക് ഏപ്രിൽ ഒന്ന് മുതൽ 1025 രൂപയായിട്ടാണ് ഉയർത്തുന്നത്. അദാനിക്ക് വേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷനും സർക്കാരിനും ജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. മാലിന്യ പ്ലാന്‍റിലെ തീയണക്കാൻ എല്ലാവരും കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. ആരോപണങ്ങളും പരാതികളും കൃത്യമായി അന്വേഷിക്കും. ആർക്കെല്ലാമാണ് ഉത്തരവാദിത്തമുള്ളതെന്ന് പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിന്‍റെ ഇടപെടൽ വൈകിയിട്ടില്ലെന്നും കൃത്യമായി തന്നെ ഇടപെട്ടുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

കക്കുകളി നാടക വിവാദത്തിൽ നാടകം അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുള്ളതുപോലെ വിമർശിക്കാനും അവകാശമുണ്ടെന്നും അതിനെ ആ നിലയിൽ കണ്ടാൽ മതിയെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details