കേരളം

kerala

CPM Santhanpara office construction CV Varghese

ETV Bharat / videos

CPM Santhanpara office construction CV Varghese 'കോടതിയലക്ഷ്യം നടത്തിയിട്ടില്ല, കേസിന് പിന്നില്‍ ഗൂഢാലോചന': സി വി വര്‍ഗീസ് - CV Varghese contempt of court

By ETV Bharat Kerala Team

Published : Aug 25, 2023, 7:55 AM IST

ഇടുക്കി: ശാന്തന്‍പാറ സിപിഎം ഓഫിസ് നിര്‍മാണവുമായി (CPM Santhanpara office construction) ബന്ധപ്പെട്ട് താന്‍ കോടതി അലക്ഷ്യം നടത്തിയിട്ടില്ലെന്ന് ജില്ല സെക്രട്ടറി സി വി വര്‍ഗീസ് (contempt of court Idukki district secretary). ഇത് കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും സിപിഎമ്മിന് വിഷയത്തില്‍ യാതൊരു ഉത്‌കണ്‌ഠയും ഇല്ല എന്നും സി വി വര്‍ഗീസ് (CV Varghese) പ്രതികരിച്ചു. 'കോടതി ഉത്തരവും റവന്യൂ വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോയും ഔദ്യോഗികമായി ലഭിച്ചശേഷം ഒരു നിർമാണ പ്രവൃത്തിയും നടത്തിയിട്ടില്ല. മാത്യു കുടൽനാടൻ വിഷയം മൂടിവയ്‌ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഈ വിഷയം ഇപ്പോൾ പൊങ്ങിവന്നത്. കേസെടുത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ട്' -സി വി വര്‍ഗീസ് ആരോപിച്ചു. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കാനുള്ള നീക്കം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ് എന്നും കോടതിയിൽ ഉടൻ വിശദീകരണം നൽകും എന്നും സി വി വര്‍ഗീസ് വ്യക്തമാക്കി. കോടതി ഉത്തരവ് ലംഘിച്ച് പാർട്ടി ഓഫിസ് നിർമാണം നടത്തിയതിനാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതി അലക്ഷ്യത്തിന് കേസെടുത്തത്. 

ABOUT THE AUTHOR

...view details