കേരളം

kerala

സി കെ ആശ

ETV Bharat / videos

'പിആർഡി തിരുത്തണം, തിരുത്തിയെ മതിയാകൂ': സി കെ ആശ വിവാദത്തിൽ പ്രതികരണവുമായി സിപിഐ - PRD

By

Published : Apr 2, 2023, 2:02 PM IST

കോട്ടയം:വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയിൽ വൈക്കം എംഎൽഎ സി കെ ആശയെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു. ശതാബ്‌ദിയുടെ പരസ്യ പ്രചരണത്തിൽ എംഎൽഎയെ പിആർഡി ഒഴിവാക്കിയെന്ന് സെക്രട്ടറി ആരോപിച്ചു. വേദിയിൽ എംഎൽഎയ്ക്ക് അർഹമായ പരിഗണന കിട്ടിയെന്നു ബിനു പറഞ്ഞു.

'സിപിഐയെ സംബന്ധിച്ച് വളരെ പ്രാധാന്യം കിട്ടിയ സമ്മേളനമായിരുന്നു വൈക്കം ശതാബ്‌ദി ആഘോഷ പരിപാടി. പരിപാടിയിൽ മുഖ്യമന്ത്രിക്ക് ശേഷം അവസരം കിട്ടിയത് സിപിഐ സംസ്ഥാന സെക്രട്ടറിക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പരിപാടി നടത്തിയത്. പരിപാടിയെക്കുറിച്ച് ഇവിടെ പരാതിയില്ല. സിപിഐക്കോ എംഎൽഎക്കോ ഈ വിഷയത്തിൽ എതിരഭിപ്രായമില്ല. എന്നാൽ പിആർഡി പരിപാടിയുടെ നോട്ടിസില്‍ നിന്ന് എംഎൽഎയെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ഗവൺമെന്‍റിന്‍റെ ശ്രദ്ധയിൽ വിഷയം എത്തിയിട്ടുണ്ട്. പിആർഡി തിരുത്തണം. തിരുത്തിയെ മതിയാകൂ', അഡ്വ. വി ബി ബിനു പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം പിആർഡിയുടെ നിയന്ത്രണം മുഖ്യമന്ത്രിയ്ക്കല്ലേ എന്ന ചോദ്യത്തിന് പിആർഡിയുടെ തലപ്പത്തുള്ളവർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബിനു മറുപടി പറഞ്ഞു. കേവലമൊരു ഉദ്യോഗസ്ഥ വീഴ്‌ചയായി ആണോ കാണുന്നത് എന്ന ചോദ്യത്തിന് താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് അഡ്വ. വി ബി ബിനു മറുപടി നൽകിയത്. 

വൈക്കം എംഎൽഎ സി കെ ആശയ്ക്ക് ആഘോഷ പരിപാടിയിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലയെന്ന സിപിഐ അണികളുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിനെ തുടർന്നാണ് വിവാദം ഉയർന്നത്. എന്നാൽ പരിപാടിയിൽ മികച്ച പരിഗണന കിട്ടിയെന്നും വിവാദങ്ങൾ അനാവശ്യമാണെന്നും സി കെ ആശ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ആഘോഷത്തിൽ നിന്ന് തന്നെ അകറ്റി നിർത്തിയിട്ടില്ല എന്നും പരസ്യങ്ങളിൽ തന്‍റെ പേരോ ചിത്രമോ ചേർക്കാത്തത് ന്യൂനത ആണെന്നും ആശ പറഞ്ഞു.

ABOUT THE AUTHOR

...view details