കേരളം

kerala

Karnataka Intensified Inspection at Kerala Border

ETV Bharat / videos

കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന : ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക - പരിശോധന കര്‍ശനമാക്കി കര്‍ണാടക

By ETV Bharat Kerala Team

Published : Dec 21, 2023, 10:36 AM IST

വയനാട് :കേരളത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ (Covid 19) ഉയരുന്ന സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക (Karnataka Intensified Inspection at Check Posts). കേരളത്തില്‍ നിന്നുമെത്തുന്ന യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് യാത്ര തുടരാന്‍ അനുവദിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ നടത്തുന്ന പരിശോധനയില്‍ ഉയര്‍ന്ന താപനിലയുള്ളവര്‍ മടങ്ങിപ്പോകണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശം. ഉയര്‍ന്ന ശരീര താപനില രേഖപ്പെടുത്തിയിട്ടും യാത്ര തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നവരെ ആശുപത്രിയിൽ പരിശോധനയ്ക്ക്‌ ശേഷം കൊവിഡ് നെഗറ്റീവ് ആണെങ്കിൽ യാത്ര തുടരാന്‍ അധികൃതര്‍ അനുവദിക്കുന്നുണ്ട്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയണം. നിലവില്‍, സംസ്ഥാനത്തെ ആകെ രോഗബാധിതരില്‍ 126 പേരും വയനാട്ടില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ വയനാട് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് കര്‍ണാടക പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ തന്നെ കര്‍ണാടകയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. 60 വയസുകഴിഞ്ഞ മുഴുവന്‍ പൗരന്മാരും ഹൃദ്രോഗം ഉള്‍പ്പടെ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ABOUT THE AUTHOR

...view details