കേരളം

kerala

ഡിസിസി അംഗം പ്രതികരിക്കുന്നു

ETV Bharat / videos

കരിന്തളം ഗവ കോളജിലെ വിദ്യയുടെ നിയമനം; പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്, കോളജില്‍ ഏകാധിപത്യമെന്നും ആക്ഷേപം - എറണാകുളം സെൻട്രൽ പൊലീസ്

By

Published : Jun 7, 2023, 1:09 PM IST

കാസർകോട്: കരിന്തളം ഗവ കോളജിലെ കെ വിദ്യയുടെ നിയമനത്തിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. കോളജിൽ നടക്കുന്നത് ഏകാധിപത്യമാണെന്നും എസ്‌എഫ്ഐ ഒഴികെയുള്ള വിദ്യാർഥി സംഘടനകൾക്ക് പ്രവർത്തന സ്വതന്ത്ര്യം നൽകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിദ്യയുടെ നിയമനത്തിൽ കോളജിന് പങ്കുണ്ടെന്നും ഇതും പരിശോധിക്കണമെന്ന് ഡിസിസി അംഗം സി വി ഭാവനൻ ആവശ്യപ്പെട്ടു. മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കാസർകോട് കരിന്തളം ഗവ കോളജിൽ ജോലി ചെയ്‌തിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായാണ് ജോലി ചെയ്‌തത്.

മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്‍റ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു. മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്നു കാസർകോട് സ്വദേശി വിദ്യ. 2018 മുതൽ 2021 വരെ മഹാരാജാസ് കോളജിൽ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്.

പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത സർട്ടിഫിക്കറ്റിന്‍റെ പകർപ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്‌കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളജിൽ വിവരം അറിയിച്ചതോടെ സംഭവം പുറത്തായിരുന്നു. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും.

ABOUT THE AUTHOR

...view details