Video| ഗുജറാത്തില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ആയുധമാക്കി ബിജെപി, നടപടി വേണമെന്ന് ആവശ്യം - gujarat assembly elections 2022
ആം ആദ്‌മി പാര്‍ട്ടി കൂടി കച്ചകെട്ടി ഇറങ്ങിയതോടെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ത്രികോണ മത്സരത്തെയാണ് നേരിടുന്നത്. ബിജെപിയെ അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിക്കാന്‍ അടവുകള്‍ പലതും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീഡിയോ പുറത്തുവന്നത്. ബിജെപിയുടെ മീഡിയ കോ-ഹെഡ് സുബിൻ ആശാറ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദൃശ്യം പുറത്തുവിട്ടത്. ദഭോയിയിലെ കോൺഗ്രസ് സ്ഥാനാർഥി ബാലകൃഷ്‌ണ പട്ടേലാണ് വോട്ടർമാരെ വലയിലാക്കാന്‍ പണം വിതരണം ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ബാലകൃഷ്‌ണ പട്ടേലിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
Last Updated : Feb 3, 2023, 8:33 PM IST