കേരളം

kerala

congress allegations against ms sathi എംഎസ് സതി കൈക്കൂലി വാങ്ങിയത് കോടികള്‍ എംഎം മണിയുടെ മകള്‍ക്കെതിരെ അഴിമതി ആരോപണc

ETV Bharat / videos

'പഞ്ചായത്ത് പ്രസിഡന്‍റ് എംഎസ് സതി കൈക്കൂലി വാങ്ങിയത് കോടികള്‍'; എംഎം മണിയുടെ മകള്‍ക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് - ms sathi daughter of mm mani

By

Published : Aug 1, 2023, 3:59 PM IST

ഇടുക്കി:മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായഎംഎം മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റുമായ എംഎസ് സതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. എംഎസ്‌ സതി, കോടികൾ കൈക്കൂലി വാങ്ങിയതായി ആരോപിച്ച് കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സേനാപതി വേണുവാണ് രംഗത്തെത്തിയത്. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ പല ആളുകളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നും അങ്ങനെ കോടികള്‍ കൈക്കലാക്കിയെന്നുമാണ് ആരോപണം. ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ജൂലൈ 31ന് നടത്തിയ ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എംഎസ് സതിക്കെതിരെ ഡിസിസി നേതാവ് സാമ്പത്തിക ആരോപണം ഉന്നയിച്ചത്. കെട്ടിട നമ്പര്‍ നല്‍കുന്നതിന് പ്രവാസിയുടെ കൈയില്‍ നിന്ന് ഉള്‍പ്പെടെ പഞ്ചായത്ത് പ്രസിഡന്‍റ് പണം വാങ്ങിയെന്നും സേനാപതി വേണു പറഞ്ഞു. പ്രവാസിയായ വ്യക്തിയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി. ഇങ്ങനെ കോടികളുടെ അഴിമതി നടത്തിയ രാജാക്കാട് പഞ്ചായത്തിനെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം ചര്‍ച്ചയായതോടെ വരും ദിവസങ്ങളില്‍ എംഎസ്‌ സതിക്കും പഞ്ചായത്ത് ഭരണസമിതിക്കുമെതിരായി ആരോപണം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വിവാദം സംബന്ധിച്ച് വരും ദിവസങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ വിശദീകരണം നല്‍കുമെന്നാണ് വിവരം.

ABOUT THE AUTHOR

...view details