കണ്ണാന്തുമ്പി പോരാമോ... കലക്‌ടര്‍ പാടി കുരുന്നുകള്‍ ഏറ്റുപാടി.. സംഗീതമയം പ്രവേശനോത്സവം - ജില്ലാതല പ്രവേശനോത്സവത്തിൽ പാട്ട് പാടി കലക്‌ടർ
സ്‌കൂളിലെത്തിയ നവാഗതരായ കുരുന്നുകള്‍ക്കു മുന്നിൽ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മനോഹരമായി പാട്ടുപാടി. കണ്ണാന്തുമ്പി പോരാമോ.... എന്നോടിഷ്‌ടം കൂടാമോ.... കലക്‌ടർ പാടിയപ്പോൾ കുരുന്നുകളും അത് ഏറ്റുപാടി. പത്തനംതിട്ട ആറന്മുള ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവത്തിലാണ് വിശിഷ്‌ഠാതിഥിയായി പങ്കെടുത്ത കലക്‌ടർ പാട്ടുപാടി കുട്ടികളെ ആവേശത്തിലാക്കിയത്. ഉദ്ഘാടകയായ മന്ത്രി വീണ ജോർജും വേദിയിലുണ്ടായിരുന്നു. ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികൾക്കും രണ്ടു വര്‍ഷത്തോളം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ശീലിച്ചവര്‍ക്കും പ്രവേശനോത്സവം നവ്യാനുഭവമായി.
Last Updated : Feb 3, 2023, 8:23 PM IST