video: പോര് വിളിച്ച് കോഴികൾ, കോടികൾ പോക്കറ്റിലാക്കി വാതുവെയ്‌പ്പുകാർ: കോഴിപ്പോര് അഥവ കോടി പണ്ടലു - ഗോദാവരി ജില്ലകളില്‍ കോഴിപ്പോര്
മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രപ്രദേശിലെ വിവിധ ജില്ലകളില്‍ കോഴിപ്പോര്. ഈസ്റ്റ്, വെസ്‌റ്റ് ഗോദാവരി ജില്ലകൾ, കാക്കിനഡ, കൊണസീമ, ഏലൂർ ജില്ലകളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വാശിയേറിയ കോഴിപ്പോര് നടന്നത്. കോടികൾ വാതുവെയ്‌ക്കുന്ന കോഴിപ്പോര് ഗ്രാമവാസികൾക്ക് അവരുടെ പാരമ്പര്യവും വാതുവെയ്‌പ്പുകാർക്ക് ആവേശവുമാണ്. ആയിരം കോടിയുടെ പന്തയമാണ് ഓരോ വർഷവും നടക്കുന്നതെന്നാണ് കണക്കാക്കുന്നത്. ദേശങ്ങളും വ്യക്തികളും തമ്മിലുള്ള പോരില്‍ വാശിയേറുമ്പോൾ ലക്ഷങ്ങൾ വിലയുള്ള പന്തയക്കോഴികൾ പടവെട്ടി മരിക്കും. സംക്രാന്തി ആഘോഷങ്ങൾ അവസാനിക്കുമ്പോൾ അടുത്ത വർഷത്തേക്കുള്ള കോഴിപ്പോരിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.