Video| മൈനകളെ വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പ് 'പൊല്ലാപ്പിലായി'; ഒടുവില്‍ സംഭവിച്ചത്..! - കര്‍ണാടക ഷിവമോഗയിലെ മുദ്ദിനകൊപ്പ ഗ്രാമം
രണ്ടു മൈനകളെ വിഴുങ്ങിയതിനെ തുടര്‍ന്ന് വയറ്റില്‍ കടുത്ത അസ്വസ്ഥത. തുടര്‍ന്ന്, ഏറെ പണിപ്പെട്ട് ഒടുവില്‍ മൂര്‍ഖന്‍ പാമ്പ് ഇരകളെ ഛര്‍ദിച്ചുകളഞ്ഞു. കര്‍ണാടക ശിവമോഗയിലെ മുദ്ദിനകൊപ്പ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ മഞ്ഞപ്പയുടെ വീട്ടില്‍ വളർത്തിയിരുന്ന പക്ഷികളെയാണ് പാമ്പ് വിഴുങ്ങിയത്. വയറ്റില്‍ ഇരകളുള്ളതിനാല്‍ കൂട്ടിൽ നിന്ന് പുറത്തുകടക്കാനായില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ ഉടൻ തന്നെ പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തി. തുടര്‍ന്ന്, ഇയാളുടെ ശ്രമഫലമായി പാമ്പിനെ കൂട്ടിൽ നിന്ന് പുറത്തെത്തിച്ചു. ഇതോടെയാണ് മൂർഖൻ രണ്ട് പക്ഷികളെയും പുറത്തുകളഞ്ഞത്. പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയില്‍ കൊണ്ടുവിട്ടു.
Last Updated : Feb 3, 2023, 8:25 PM IST