കേരളം

kerala

ETV Bharat / videos

VIDEO | കെഎസ്ആർടിസി ബസിൽ പരിഭ്രാന്തി പരത്തി മൂർഖൻ, ഒടുവിൽ പിടിയിൽ - കർണാടക എസ്ആർടിസിയിൽ കയറിയ മൂർഖൻ പാമ്പ്

By

Published : Aug 30, 2022, 9:25 PM IST

Updated : Feb 3, 2023, 8:27 PM IST

ചിക്കബെല്ലാപുര(കർണാടക): യാത്രക്കാരെ മണിക്കൂറുകളോളം പരിഭ്രാന്തിയുടെ മുൾമുനയിൽ നിർത്തി കർണാടക എസ്ആർടിസിയിൽ മൂർഖൻ പാമ്പ്. തിങ്കളാഴ്‌ച (29-8-2022) വൈകിട്ട് ചിക്കബെല്ലാപുരയിൽ നിന്ന് ഷിഡ്‌ലഘട്ടിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് പാമ്പ് കയറിയത്. പാമ്പിനെ കണ്ട് ബസ് നിർത്തി യാത്രക്കാരും ഡ്രൈവറും പരിഭ്രാന്തരായി ഇറങ്ങിയോടി. തുടർന്ന് പാമ്പുപിടുത്തക്കാരൻ പൃഥ്വിരാജിനെ വിവരം അറിയിക്കുകയും ഇയാൾ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബസിന്‍റെ ബോണറ്റിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുകയുമായിരുന്നു.
Last Updated : Feb 3, 2023, 8:27 PM IST

ABOUT THE AUTHOR

...view details