കേരളം

kerala

ഉറങ്ങുന്ന യുവാവിനരികെ മൂര്‍ഖന്‍, ശബ്‌ദം കേട്ടുണര്‍ന്നതോടെ ഭയന്നോടി യുവാവ്

ETV Bharat / videos

Snake on Bed | ഉറങ്ങുന്ന യുവാവിനരികെ മൂര്‍ഖന്‍, ശബ്‌ദം കേട്ടുണര്‍ന്നതോടെ ഭയന്നോടി ; പാമ്പുപിടുത്തക്കാരനെത്തിയതോടെ 'കുപ്പി'യില്‍ - പ്രജ്വല്‍

By

Published : Jul 17, 2023, 10:55 PM IST

മൈസൂരു : ഉറങ്ങിക്കിടക്കുമ്പോള്‍ കട്ടിലില്‍ തനിക്കരികിലെത്തിയ മൂര്‍ഖന്‍ പാമ്പില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ട് യുവാവ്. മൈസൂരുവിലെ ഹെബ്ബാളിലുള്ള ചെന്നമ്മ സര്‍ക്കിളിന് സമീപത്തുള്ള വീട്ടിലാണ് സംഭവം. വീട്ടിനകത്തെ മുറിയില്‍ പ്രജ്വല്‍ എന്ന യുവാവ് ഉറങ്ങുകയായിരുന്നു. ഉറക്കത്തിനിടെ പാമ്പ് ചീറ്റുന്ന ശബ്‌ദം കേട്ട് പ്രജ്വല്‍ ഉണര്‍ന്നു. താന്‍ കിടക്കുന്നതിന് തൊട്ടടുത്തായി പാമ്പ് പത്തി വിടര്‍ത്തി നില്‍ക്കുന്നത് കണ്ട പ്രജ്വല്‍ അവിടെ നിന്നും ഭയന്നോടുകയായിരുന്നു. മുറിയ്‌ക്ക് പുറത്തെത്തിയ പ്രജ്വല്‍ കതക് പുറത്തുനിന്ന് അടയ്‌ക്കുകയും പാമ്പുപിടുത്തക്കാരനെ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ശ്യാം എന്ന പാമ്പുപിടുത്തക്കാരന്‍ മൂര്‍ഖനെ സുരക്ഷിതമായി പിടികൂടി. അതേസമയം വീട്ടില്‍ ആരുമില്ലാത്ത സമയത്താവും പാമ്പ് അകത്ത് കയറിയതെന്നാണ് വീട്ടുകാരുടെ അനുമാനം. എന്നാല്‍ അമാവസിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി അയല്‍വാസികള്‍ അവരുടെ വീടുകളില്‍ നാഗപൂജ നടത്തിയതായും ഇവര്‍ അറിയിച്ചു. അടുത്തിടെ ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഉച്ചഭക്ഷണം കഴിച്ച നിരവധി സ്‌കൂൾ വിദ്യാർഥികൾ ആശുപത്രിയില്‍ ചികിത്സ തേടി. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം.

Also Read: Snake bitten | പാമ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്‌തു, കടിയേറ്റ് കലാകാരൻ മരിച്ചു

ABOUT THE AUTHOR

...view details