പത്തിയിൽ ഉമ്മ വയ്‌ക്കുന്നതിനിടെ പാമ്പ് പിടിത്തക്കാരന് മൂർഖന്‍റെ കടിയേറ്റു - കർണാടക
ശിവമോഗ(കർണാടക): കർണാടകയിൽ പാമ്പ് പിടിത്തക്കാരന് മൂർഖന്‍റെ കടിയേറ്റു. കർണാടക ശിവമോഗയിലെ ഭദ്രാവതി ഗ്രാമത്തിൽ ഇന്നലെ(29.09.2022) വൈകിട്ടാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് പാമ്പുകടിയേറ്റത്. പാമ്പിനെ പിടികൂടിയ ശേഷം മൂർഖന്‍റെ പത്തിയിൽ ഉമ്മവയ്‌ക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അലക്‌സ് മൂർഖനെ ഉമ്മ വയ്‌ക്കാൻ ശ്രമിക്കുന്നതും പാമ്പ് യുവാവിന്‍റെ ചുണ്ടിൽ കടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില ഭേദമായതിനെത്തുടർന്ന് ഡിസ്‌ചാർജ് ചെയ്‌തു.
Last Updated : Feb 3, 2023, 8:28 PM IST