കേരളം

kerala

CM Pinarayi Vijayan On Muslim Leagues stand On Palestine Solidarity Rally

ETV Bharat / videos

'ലീഗിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാന്‍ ശ്രമമെന്നത് മാധ്യമ സൃഷ്‌ടി' ; ലീഗില്ലെങ്കിൽ യുഡിഎഫ് ഇല്ലെന്ന് മുഖ്യമന്ത്രി - ഇടതു മുന്നണി

By ETV Bharat Kerala Team

Published : Nov 8, 2023, 8:41 PM IST

Updated : Nov 8, 2023, 9:58 PM IST

തിരുവനന്തപുരം: സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാർഢ്യ റാലിയിലേക്ക് (Palestine Solidarity Rally) മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടെന്നത് മാധ്യമസൃഷ്‌ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തില്‍ യാതൊരു വ്യാമോഹവും പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു (CM Pinarayi Vijayan On Muslim Leagues stand On Palestine Solidarity Rally). സിപിഎം റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ആദ്യം പറഞ്ഞത് മുസ്‌ലിം ലീഗ് നേതാവാണ്. അത് അങ്ങോട്ട് ആരും ആവശ്യപ്പെട്ടതല്ല. മാധ്യമങ്ങൾ പ്രേരണ ചെലുത്തി പറയിച്ചതുമല്ല. അങ്ങനെ പരസ്യമായി പറയുമ്പോൾ ഞങ്ങൾ പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം ഒരു നേതാവ് പറഞ്ഞത് പിന്നീട് ആ പാർട്ടിയുടെ പ്രശ്‌നമാവുകയും, റാലിയിൽ പങ്കെടുക്കുന്നത് ആലോചിച്ചപ്പോൾ യുഡിഎഫിന്‍റെ (UDF) ഇന്നത്തെ നില അനുസരിച്ച് അവർക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്‌തു. ഇതിൽ ആശ്ചര്യമായി ഒന്നുമില്ല. പറഞ്ഞത് നടപ്പിലാക്കാൻ അവർക്ക് പ്രയാസമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. യുഡിഎഫിന്‍റെ അടിസ്ഥാനം തന്നെ ലീഗാണ്. ലീഗ് ഇല്ലെങ്കിൽ യുഡിഎഫില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലസ്‌തീനെ പിന്താങ്ങുന്നത് തീവ്രവാദമല്ല. അതാണ് നമ്മുടെ രാജ്യത്തിന്‍റെ ചരിത്രം. പിന്നീട് നരസിംഹ റാവുവിന്‍റെ കാലത്ത് മാറ്റം വന്നു. ഇപ്പോൾ അതിന്‍റെ പാരമ്യത്തിലെത്തി. ഇതിനൊക്കെ കാരണം അമേരിക്കയോടുള്ള താത്‌പര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ രാജ്യത്തും പലസ്‌തീൻ അനുകൂല പ്രകടനം നടക്കുന്നു. കേരളത്തിൽ ചില മാറ്റങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസ്‌ പരോക്ഷമായി എതിരായ നിലപാടിലാണ്. പ്രത്യക്ഷമായി അതിനെ എതിർക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ഇതിനാലായിരുന്നു ലീഗ് റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസിന് സാധിക്കാതിരുന്നതെന്നാണ് മനസ്സിലാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Nov 8, 2023, 9:58 PM IST

ABOUT THE AUTHOR

...view details