കേരളം

kerala

CM Pinarayi Vijayan About Justice Fathima Beevi Funeral

ETV Bharat / videos

'യാത്രയുടെ തിരക്ക്, അതുകൊണ്ട് ആരും പോയില്ല...' ജസ്റ്റിസ് ഫാത്തിമ ബീവിയോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Nov 25, 2023, 2:56 PM IST

കോഴിക്കോട്: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയോട് (Justice Fathima Beevi) സംസ്ഥാന സര്‍ക്കാര്‍ അനാദരവ് കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഫാത്തിമ ബീവിയുടെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരാരും തന്നെ എത്തിയിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ല കലക്‌ടര്‍ എ ഷിബുവും ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേണ്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍ അനിതാകുമാരിയുമായിരുന്നു ഫാത്തിമ ബീവിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. മുസ്‌ലിം ജമാഅത്തായിരുന്നു ഇക്കാര്യത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫാത്തിമ ബീവിയോട് അനാദരവ് ആരും കാണിച്ചിട്ടില്ല. യാത്രയുടെ തിരക്കായതിനാൽ ആർക്കും പോകാൻ കഴിഞ്ഞില്ലെന്നത് വസ്‌തുതയാണ്. എല്ലാ ആദരവും അര്‍ഹിക്കുന്ന വ്യക്തിത്വമാണ് ഫാത്തിമ ബീവിയുടേത്. അതിന്‍റെ ഭാഗമായി വേണ്ട എല്ല നടപടികളും സ്വീകരിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ ആദരവ് ലഭിക്കേണ്ട വ്യക്തികളില്‍ ഒരാളാണ് ഫാത്തിമ ബീവിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് ഫാത്തിമ ബീവി നവംബര്‍ 23നായിരുന്നു മരണപ്പെട്ടത്.

Also Read :ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ജന്മനാടിന്‍റെ വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

ABOUT THE AUTHOR

...view details