CM Pinarayi Vijayan Gets Angry On stage: 'ഇതൊന്നും ശരിയായ ഏർപ്പാടല്ല'; പ്രസംഗത്തിനിടെ അനൗൺസ്‌മെന്‍റ്, ക്ഷുഭിതനായി വേദി വിട്ട് മുഖ്യമന്ത്രി - പിണറായി വിജയൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി
Published : Sep 23, 2023, 12:57 PM IST
കാസർകോട് :പ്രസംഗത്തിനിടെ അനൗൺസ്മെന്‍റ് നടത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നും ഇറങ്ങിപ്പോയി (chief minister pinarayi vijayan expressed displeasure and left the stage at kasaragod Bedadka). കാസർകോട് ബേഡഡുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനം ചെയ്‌ത് സംസാരിച്ച് അവസാനിക്കുന്നതിന് മുമ്പ് വേദിക്ക് പിറകിൽ നിന്നാണ് അനൗൺസ് ചെയ്‌തത് (mike announcement during speech cm pinarayi vijayan gets angry). എന്നാൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു എന്ന് കരുതിയാണ് അനൗൺസ് ചെയ്‌തത് എന്നാണ് അനൗൺസ്‌മെന്‍റ് നടത്തിയ ആളുടെ വിശദീകരണം. വേദിയിൽ നിന്ന് തന്നെ മുഖ്യമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചു. 'അയാൾക്ക് ചെവി കേൾക്കുന്നില്ലെന്ന് തോന്നുന്നു, ഇതൊന്നും ശരിയായ ഏർപ്പാട് അല്ല, ഞാൻ സംസാരിച്ച് അവസാനിപ്പിച്ചാലല്ലേ അനൗൺസ് ചെയ്യേണ്ടത്' എന്ന് മുഖ്യമന്ത്രി വേദിയിൽ നിന്ന് പറഞ്ഞു. തുടർന്ന് ക്ഷുഭിതനായി മുഖ്യമന്ത്രി വേദി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു (CM Pinarayi Vijayan Gets Angry On stage).