കേരളം

kerala

CM Inaugurated Kinfra Spices Park

ETV Bharat / videos

CM Inaugurated Kinfra Spices Park Muttom : ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് മുട്ടം സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി - അസംസ്‌കൃത വസ്‌തുക്കൾ സൂക്ഷിക്കാൻ സ്‌പൈസസ് പാർക്ക്

By ETV Bharat Kerala Team

Published : Oct 15, 2023, 8:18 PM IST

ഇടുക്കി: ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തൊടുപുഴ മുട്ടം സ്‌പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Inaugurated Kinfra Spices Park Muttom). ആദ്യഘട്ട നിര്‍മാണം പൂർത്തിയാക്കിയ സ്‌പൈസസ് പാർക്ക് ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യ വർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്‌പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യ വർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്‌കൃത വസ്‌തുക്കൾ സംസ്‌കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പുത്തൻ സങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ ഉത്‌പന്നങ്ങൾ നിർമിക്കാൻ സംരംഭകർക്ക്‌ കഴിയണം. അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്‌പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യത്തെ സ്പൈസസ് പാർക്ക്‌ ഉദ്‌ഘാടനം ചെയ്‌ത്‌ കൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു (CM Inaugurated Kinfra Spices Park). 15.29 ഏക്കറിലാണ് കിൻഫ്ര സ്പൈസസ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. സ്‌പൈസസ്‌ പാർക്കിന്‍റെ രണ്ടാം ഘട്ടം ഒമ്പത് മാസത്തിനകം പൂർത്തിയാക്കുമെന്ന്‌ ചടങ്ങിൽ അധ്യഷത വഹിച്ച മന്ത്രി പി രാജീവ്‌ ഉറപ്പ്‌ നൽകി. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതേസമയം ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ പി ജെ ജോസഫ് എന്നിവർ ചടങ്ങിൽ നിന്നും വിട്ടു നിന്നതിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.

ABOUT THE AUTHOR

...view details