കേരളം

kerala

മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ്; ക്ലാസുകള്‍ താല്‍കാലികമായി നിര്‍ത്തി വച്ചു

ETV Bharat / videos

മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ്; ക്ലാസുകള്‍ താത്‌കാലികമായി നിര്‍ത്തി വച്ചു - ക്ലാസുകള്‍ താല്‍കാലികമായി നിര്‍ത്തി വച്ചു

By

Published : Aug 1, 2023, 8:31 PM IST

ഇടുക്കി:  മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടന്നു വന്നിരുന്ന ക്ലാസുകള്‍ താത്‌കാലികമായി നിര്‍ത്തി. ജില്ല കലക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ വിദ്യാലയത്തിലെ 20ഓളം കുട്ടികള്‍ക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

ടൈഫോയിഡ് രോഗം കൂടുതല്‍ കുട്ടികളിലേക്ക് പകരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ എം ആര്‍ എസ് സ്‌കൂളില്‍ താത്‌കാലികമായി നിര്‍ത്തി വച്ചിട്ടുള്ളത്. നിലവില്‍ 20ഓളം കുട്ടികള്‍ക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ എട്ട് കുട്ടികള്‍ വീടുകളിലേക്ക് മടങ്ങി.

ശേഷിക്കുന്ന 12 കുട്ടികള്‍ സ്‌കൂളിന്‍റെ ഭാഗമായുള്ള ഹോസ്‌റ്റലില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയില്‍ താമസിച്ച് പോരുന്നു. ഇവര്‍ക്ക് രോഗം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ദേവികുളം ഹെല്‍ത്ത് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഹോസ്‌റ്റലിലെ താമസക്കാരായ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ടൈഫോയിഡ് പരിശോധന നടത്തിയിരുന്നുവെന്നും ജാഗ്രത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് പറഞ്ഞു.

മൂന്നാര്‍ കോളനിക്ക് സമീപമാണ് എം ആര്‍ എസ് സ്‌കൂളിന്‍റെ ഹോസ്‌റ്റല്‍ പ്രവര്‍ത്തിച്ച് പോരുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ താമസക്കാരായുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി വന്ന ഒരു കുട്ടിക്ക് കലശലായ പനി, ഛര്‍ദ്ദി എന്നിവ ഉണ്ടായി.

ഈ കുട്ടിക്ക് ചികിത്സ ലഭ്യമാക്കി. പിന്നീട് കൂടുതല്‍ കുട്ടികള്‍ക്ക് രോഗ ലക്ഷണം കണ്ടതോടെ സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികളില്‍ ആരോഗ്യവകുപ്പ് ടൈഫോയിഡ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details