ഇടിച്ചിട്ടു, തലയിലൂടെ കാര്‍ കയറിയിറങ്ങി, ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം ; നടുക്കുന്ന ദൃശ്യം - കാറിനടിയിൽപ്പെട്ട് കുഞ്ഞ് മരിച്ച സംഭവം സിസിടിവി ദൃശ്യങ്ങൾ
ലുധിയാന: കാറിനടിയിൽപ്പെട്ട് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിൽ ഷഹീദ് കർനൈൽ സിംഗ് നഗറിലാണ് നടുക്കുന്ന സംഭവം. മൂത്ത സഹോദരിയോടൊപ്പം കടയിലേക്ക് പോകുമ്പോൾ പെൺകുട്ടി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുന്നില്‍ വീഴുകയായിരുന്നു. സഹോദരി കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ മുന്നോട്ട് എടുക്കുകയും ഒന്നരവയസുകാരിയുടെ തലയിലൂടെ കയറിയിറങ്ങുകയും ചെയ്‌തു. കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കാർ ഡ്രൈവർ ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ് കുഞ്ഞിന്‍റെ ബന്ധുക്കളുടെ ആരോപണം. പൊലീസ് സംഭവസ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴി എടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Last Updated : Feb 3, 2023, 8:23 PM IST