കേരളം

kerala

CM inaugurated Guruvayur Railway Flyover

ETV Bharat / videos

നാടിന്‍റെ വികസനവും നാട്ടുകാരുടെ ക്ഷേമവും സർക്കാർ ലക്ഷ്യം; ഗുരുവായൂര്‍ റെയിൽവേ മേൽപ്പാലം യാഥാര്‍ഥ്യമായി

By ETV Bharat Kerala Team

Published : Nov 15, 2023, 9:27 AM IST

തൃശൂര്‍ : ഗുരുവായൂരിന്‍റെ അഭിമാന പദ്ധതി റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നാടിന്‍റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്‍റെ ചിരകാല സ്വപ്‌നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (CM inaugurated Guruvayur Railway Flyover). കിഫ്ബിയേയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്‍റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമിക്കും. നവകേരള സദസിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ മന്ത്രി കെ രാജന്‍, എന്‍കെ അക്ബര്‍ എംഎല്‍എ, ടിഎന്‍ പ്രതാപന്‍ എംപി എന്നിവർ വിശിഷ്‌ടാതിഥികളായി. 

ABOUT THE AUTHOR

...view details