ഛത്ത് പൂജയുടെ ഭാഗമായി യമുനയില്‍ ശുചീകരണ യജ്ഞവുമായി ഡല്‍ഹി ജല ബോര്‍ഡ് - ഭക്ത ജനങ്ങളുടെ സുരക്ഷ
ന്യൂഡല്‍ഹി: ഛത്ത് പൂജയുടെ മുന്നോടിയായി യമുന നദിയില്‍ രാസവസ്‌തുക്കൾ പ്രയോഗിച്ച് ഡല്‍ഹി ജല അതോറിറ്റി. ബിഹാറിലെയും യുപിയിലെയും പ്രധാന ഉത്സവങ്ങളിലൊന്നായ ഛത്ത് പൂജ ഒക്‌ടോബര്‍ 30-31 ദിവസങ്ങളിലായി നടക്കുന്നതിന്‍റെ മുന്നോടിയായാണ് നദിയുടെ ഉപരിതലത്തിലെ വിഷ നുര അലിയിക്കാന്‍ ഡല്‍ഹി ജല അതോറിറ്റി ഇന്ന് രാസവസ്‌തുക്കൾ തളിച്ചത്. കാളിന്ദി കഞ്ച് ഭാഗത്തായി ജല അതോറിറ്റി നിയോഗിച്ച സംഘം ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു. ഭക്ത ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി യമുനയുടെ ഉപരിതലത്തിലുള്ള മാലിന്യം നീക്കം പ്രവര്‍ത്തനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും തരംഗമാകുന്നുണ്ട്. അതേസമയം ഛത്ത് പൂജയുടെ ഭാഗമായി വിശ്വാസികളായ സ്‌ത്രീകള്‍ മുട്ടോളം വെള്ളത്തില്‍ നിന്നാണ് 'അരാഘ്യ' നടത്തുക.
Last Updated : Feb 3, 2023, 8:30 PM IST