കേരളം

kerala

Chandy Oommen Reply for Trolls on Small Instestine

ETV Bharat / videos

Chandy Oommen Reply for Trolls: 'അത് പ്രസംഗത്തിനിടെ സംഭവിച്ച നാക്കുപിഴ': 'ചെറുകുടല്‍ ട്രോളി'ല്‍ ചാണ്ടി ഉമ്മന്‍ - Chandy Oommen Speech

By ETV Bharat Kerala Team

Published : Sep 18, 2023, 8:24 PM IST

കോട്ടയം : പിതാവ് ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) ചെറുകുടൽ നീളം സംബന്ധിച്ച പരാമർശത്തിന്‍റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ (Chandy Oommen Reply for Trolls on Small Instestine). രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗം ഉപയോഗിച്ച് ചില മാധ്യമങ്ങൾ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രസംഗത്തിലുണ്ടായ നാക്കു പിഴവ് എടുത്തു കാട്ടി ഇന്നലെ സംഭവിച്ചത് പോലെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി ഉണ്ടായിരുന്ന വേദിയിലായിരുന്നു അന്ന് പ്രസംഗിച്ചത്. അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു. ആ മാനസികാവസ്ഥയിൽ സംഭവിച്ച നാക്കുപിഴയാണതെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. നാഗമ്പടം സീസർ പാലസ് ഓഡിറ്റോറിയത്തിൽ യുഡിഎഫ് കോട്ടയം ജില്ല കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, യുഡിഎഫ് ജില്ല സെക്രട്ടറി അസീസ് ബഡായിൽ, മുൻ യുഡിഎഫ് ജില്ല ചെയർമാൻ ഇ ജെ അഗസ്‌തി, മുൻ എംപി ജോയ് എബ്രഹാം തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details