കേരളം

kerala

chandy oommen election promotion

ETV Bharat / videos

Chandy Oommen Election Campaign ഓണ വിശ്രമം കഴിഞ്ഞു; ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ചാണ്ടി ഉമ്മന്‍റെ പര്യടനം തുടരുന്നു - തിരുവഞ്ചൂർ രാധാക്യഷ്‌ണൻ

By ETV Bharat Kerala Team

Published : Aug 31, 2023, 9:35 PM IST

കോട്ടയം: ഓണനാളിലെ വിശ്രമത്തിന് ശേഷം അകലക്കുന്നം, കൂരോപ്പട, പാമ്പാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി ചാണ്ടി ഉമ്മന്‍ (Chandy Oommen). വോട്ട്‌ അഭ്യർഥിച്ച് സ്ഥാനാര്‍ഥി മണ്ഡലത്തിലെ വിവിധയിടങ്ങളിലെത്തി. പുതുപ്പള്ളി, അകലക്കുന്നം, കൂരോപ്പട, പാമ്പാടി എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ സന്ദർശനം. ഉൾപ്രദേശങ്ങളിലെ വീടുകളും കടകളിലും മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വോട്ട് അഭ്യർഥിച്ചത്. പര്യടന വേളയിൽ ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) കാരുണ്യത്തിന്‍റെ കഥകളാണ് എല്ലാവർക്കും ചാണ്ടി ഉമ്മനോട് പറയാനുണ്ടായിരുന്നത്‌. പാദുവയിൽ സിനിമാതാരം മീനാക്ഷിയെ (Film actress meenakshi) സ്ഥാനാർഥി കണ്ടുമുട്ടി. ഉമ്മൻ ചാണ്ടി തന്‍റെ മകന് ചികിത്സാസഹായം നൽകിയ കാര്യം പറഞ്ഞ് തങ്കമ്മ  ചാണ്ടി ഉമ്മന് മുൻപിൽ പൊട്ടിക്കരഞ്ഞു. മകൻ മരിച്ച് പോയയെങ്കിലും അസുഖമായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി സഹായിച്ചുവെന്നും തങ്കമ്മ പറഞ്ഞു. അകലക്കുന്നം കാഞ്ഞിരമറ്റം ലക്ഷംവീട് കോളനിയിൽ വോട്ട് ചോദിച്ച് കയറിയപ്പോഴായിരുന്നു സംഭവം. സെപ്‌റ്റംബർ ഒന്നിന് സ്ഥാനാർഥി വാഹന പര്യടനം പുനരാരംഭിക്കും. മണ്ഡലത്തിൽ നടക്കുന്ന കുടുംബ യോഗങ്ങളിൽ രമേശ് ചെന്നിത്തല തിരുവഞ്ചൂർ രാധാക്യഷ്‌ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ സന്ദർശിച്ചു. വഴിയരികിലെ ചെളിക്കുണ്ടില്‍ കിടക്കുന്നവന്‍ വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ : VD Satheesan React to Cyber Bullying Against women സ്‌ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ ഉന്നത നേതാക്കളുടെ അനുവാദത്തോടെ : വിഡി സതീശന്‍

ABOUT THE AUTHOR

...view details