കേരളം

kerala

Karnataka Crime

ETV Bharat / videos

Karnataka Crime | യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം ; പിടികൂടാന്‍ നോക്കിയപ്പോള്‍ ബന്ധുക്കളെ കത്തികാട്ടി, പ്രതിക്കായി തെരച്ചില്‍ - ബെംഗളൂരുവില്‍ മാല പൊട്ടിക്കാന്‍ ശ്രമം

By

Published : Jun 26, 2023, 4:23 PM IST

ബെംഗളൂരു :കര്‍ണാടകയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമിച്ച് യുവാവ്. ഇന്നലെ (ജൂൺ 25) വിദ്യാരണ്യപുരയില്‍ വൈകിട്ട് 7.30നാണ് സംഭവം. മാല പൊട്ടിക്കാന്‍ യുവാവ് ശ്രമിച്ചതോടെ വിദ്യാരണ്യപുര സ്വദേശിനിയായ സ്വപ്‌ന എന്ന യുവതി തടയുകയും തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. ഓടുന്നതിനിടെ വീടിന് മുന്‍പില്‍ നില്‍ക്കുകായിരുന്ന സ്വപ്‌നയുടെ അമ്മയും സഹോദരിയും ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

യുവാവ് കത്തി കാണിച്ചതോടെയാണ് ഇയാളെ പിടിക്കാന്‍ ഇവര്‍ക്ക് കഴിയാതെ വന്നത്. 'കള്ളൻ... കള്ളൻ...' എന്ന് ഉച്ചത്തില്‍ ഈ സ്‌ത്രീകള്‍ വിളിച്ചുപറയുകയും മോഷ്‌ടാവിനെ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. പരിഭ്രാന്തനായ മോഷ്‌ടാവ് രക്ഷപ്പെടുന്നതിനിടെയാണ് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും നേരെ കത്തി കാണിച്ചത്. പ്രതിയുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിദ്യാരണ്യപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പ്രതിക്കായി പൊലീസ് തെരച്ചിൽ ഊര്‍ജിതമാക്കി.

സമാന സംഭവം ചെന്നൈയിലും :തമിഴ്‌നാട്ടിൽ കാറിലെത്തി കാൽനടയാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവം മെയ്‌ 14നാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംഭവത്തില്‍, സ്വിഗ്ഗി ജീവനക്കാരൻ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിലായിരുന്നു. മെയ്‌ 14ന് കോയമ്പത്തൂരിലാണ് സംഭവമുണ്ടായത്. ബീലമേട് ഹാറ്റ്‌കോ കോളനി സ്വദേശി കൗസല്യയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് പ്രതികളെ അതിവേഗം പിടികൂടിയത്.

ABOUT THE AUTHOR

...view details