'മുദ്രാ ലോണിന് ചെല്ലുന്നവരോട് മോദിയോട് പോയി ചോദിക്കെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍'; ആഞ്ഞടിച്ച് സുരേഷ് ഗോപി
Published : Nov 27, 2023, 5:17 PM IST
|Updated : Nov 27, 2023, 6:09 PM IST
കൊല്ലം: ജനങ്ങൾക്ക് അവകാശപ്പെട്ട കേന്ദ്ര പദ്ധതികൾ ഒരുപാടുണ്ടെങ്കിലും കേരളത്തിൽ അവയൊന്നും ഉന്നമനത്തിന്‍റെ പാത കാണിക്കുന്നില്ലെന്ന് (Central projects are not being implemented in Kerala) മുൻഎംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി (Suresh Gopi). മുദ്ര ലോണിന് അപേക്ഷയുമായി ബാങ്കിലെത്തുന്നവരോട് നരേന്ദ്രമോദിയോട് പോയി ചോദിക്കാൻ പറയുന്ന ഉദ്യോഗസ്ഥർ അരാജകത്വത്തിന്‍റെ കൊടിപിടിക്കുന്നവരാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഒരുപാട് പേരിൽ നിന്നും പിരിച്ചെടുക്കുന്ന ചുങ്കപ്പണം കൊണ്ട് ജനങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ തുറന്നു നൽകുകയാണ് മോദി സർക്കാർ ചെയ്യുന്നത്. വായ്‌പകൾക്കായി സഹകരണ സമ്പ്രദായങ്ങളിൽ അടിമപ്പെടാതെ കേന്ദ്ര പദ്ധതികളെ ആശ്രയിക്കുന്നതാണ് ഉത്തമമെന്നും സുരേഷ് ഗോപി കൊല്ലം ചാത്തന്നൂരിൽ പറഞ്ഞു. വികസിത ഭാരത് സങ്കല്‍പ യാത്രയുടെ (viksit bharat sankalp yatra) ജില്ലാതല വിളംബര ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. മറിയക്കുട്ടിക്ക് ആവശ്യമായ സഹായവും പിന്തുണയും നല്‍കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.
ALSO READ:മറിയക്കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി ; എന്ത് സഹായത്തിനും താനുണ്ടാവുമെന്ന് ഉറപ്പ് നല്‍കി നടന്‍