കേരളം

kerala

ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ETV Bharat / videos

video: അശ്രദ്ധമായി മെയിൻ റോഡിലേക്ക് കയറി, കൂട്ടിയിച്ചത് മറ്റൊരു ബൈക്കുമായി: അമ്മയും കുട്ടികളുമടക്കം അഞ്ച് പേർക്ക് പരിക്ക് - കോയമ്പത്തൂർ അപകടം

By

Published : Feb 2, 2023, 4:19 PM IST

Updated : Feb 3, 2023, 8:39 PM IST

ചെന്നൈ:  മറ്റൊരു വാഹനത്തിന്‍റെ മുന്നില്‍ കൂടി അശ്രദ്ധമായി മെയിൻ റോഡിലേക്ക് കയറാൻ ശ്രമിച്ച ഇരുചക്രവാഹനം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അമ്മയും കുട്ടികളുമടക്കം അഞ്ച് പേർക്ക് പരിക്ക്. കോയമ്പത്തൂരിലാണ് സംഭവം. സോമനൂർ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ഓടിച്ചിരുന്ന വാഹനം എതിർദിശയിൽ നിന്ന് വരികയായിരുന്ന കോളജ് വിദ്യാർഥികൾ ഓടിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ യുവതിയും വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു കുഞ്ഞുങ്ങളും വിദ്യാർഥികളും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് കൂടുതൽ ചികിത്സയ്‌ക്കായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Last Updated : Feb 3, 2023, 8:39 PM IST

ABOUT THE AUTHOR

...view details