കേരളം

kerala

Cattles Washed Away In Flood Water

ETV Bharat / videos

Cattles Washed Away In Flood Water: ഒഴുക്കിൽപ്പെട്ടത് 190 കന്നുകാലികൾ; 100 എണ്ണത്തെ രക്ഷപ്പെടുത്തി, അപകടം നദി മുറിച്ചുകടക്കുന്നതിനിടെ - കന്നുകാലികൾ നദിയിൽ കുടുങ്ങി

By ETV Bharat Kerala Team

Published : Sep 29, 2023, 11:03 AM IST

കാമറെഡ്ഡി (തെലങ്കാന): നദി മുറിച്ചുകടക്കുന്നതിനിടെ 190 കന്നുകാലികൾ ഒഴുക്കിൽപ്പെട്ടു (190 cattle washed away in flood water). തെലങ്കാനയിലെ (Telangana) കാമറെഡ്ഡി (Kamareddy) ജില്ലയിലെ തദ്വായ് മണ്ഡലത്തിലാണ് (Tadwai) സംഭവം. തദ്വായിലെ സന്തൈപേട്ടിൽ (Santaipet in Tadwai) ഇന്നലെ (സെപ്റ്റംബർ 28) രണ്ട് പേർ കന്നുകാലികളെ മേയ്‌ക്കാൻ കൊണ്ടുപോയിരുന്നു. വൈകുന്നേരത്തോടെ ഇവയെ തിരികെ എത്തിക്കാനായി ഭീമേശ്വര നദി (Bhimeswara River) മുറിച്ചുകടക്കുന്നതിനിെടയാണ് കന്നുകാലികൾ ഒഴുക്കിൽപ്പെട്ടത്. ഈ പ്രദേശത്ത് മഴയായതിനാൽ നദിയിലെ കുത്തൊഴുക്ക് കൂടുതലായിരുന്നു. 190 കന്നുകാലികളും നദിയിലെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ 20 കന്നുകാലികൾ പരിക്കുകളോടെ സ്വയം നീന്തിക്കയറി. സംഭവം അറിഞ്ഞെത്തിയ ഗ്രാമവാസികളുടെ തെരച്ചിലിൽ 80 കന്നുകാലികളെ കൂടി രക്ഷപ്പെടുത്തി. തദ്വായ് പൊലീസും കാമറെഡ്ഡി ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ഒഴുക്കിൽപ്പെട്ട ബാക്കിയുള്ള കന്നുകാലികൾക്കായി പൊലീസും ഫയർഫോഴ്‌സും ഗ്രാമവാസികളും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്. 

Also read:Women Trapped In Flood Water: 'ഒഴുക്കിൽപ്പെട്ടു, മരക്കൊമ്പിൽ പിടിച്ചുകിടന്നത് 6 മണിക്കൂർ'; മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സ്‌ത്രീകളെ രക്ഷപ്പെടുത്തി

ABOUT THE AUTHOR

...view details