കേരളം

kerala

തറാവീഹ് നമസ്‌കാരത്തിനിടെ കൃസൃതിക്കാട്ടി പൂച്ച

By

Published : Apr 6, 2023, 4:56 PM IST

ETV Bharat / videos

ഇമാമിന്‍റെ തോളില്‍ ചാടിക്കയറി, കവിളില്‍ മുത്തം വച്ചു ; തറാവീഹ് നമസ്‌കാരത്തിനിടെ കൃസൃതികാട്ടി പൂച്ച

ഹൈദരാബാദ് :മനുഷ്യരുമായി ഏറ്റവും അടുപ്പമുള്ള ജീവികളാണ് പൂച്ചകള്‍. നിരവധി പേരാണ് സ്വന്തം വീട്ടില്‍ പൂച്ചകളെ ലാളിച്ച് വളര്‍ത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഒരു പൂച്ച നിങ്ങളുടെ ചുമലിലേക്ക് ഓടി കയറിയാല്‍ എന്താകും? 

ചിലര്‍ ഞെട്ടലില്‍ അവയെ തട്ടിത്തെറിപ്പിക്കും. എന്നാല്‍ മറ്റ് ചിലരാകട്ടെ സ്‌നേഹത്തോടെ അവയെ ചേര്‍ത്ത് പിടിക്കും. ഇത്തരത്തില്‍ ഒരു കുഞ്ഞ് പൂച്ചയുടെ കുസൃതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അള്‍ജീരിയയിലെ ഒരു തറാവീഹ് നമസ്‌കാരത്തിന്‍റെ ഇടയിലാണ് കൃസൃതിയുമായി പൂച്ചയെത്തിയത്. 

സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദൃശ്യം:റമദാനിന്‍റെ രാത്രികളില്‍ നടക്കുന്ന  പ്രത്യേക നമസ്‌കാരമായ തറാവീഹിനിടെ ഇമാമിന്‍റെ തോളിലേക്ക് ചാടിക്കയറി ചുറ്റും നോക്കി അവസാനം സ്‌നേഹത്തോടെ കവിളില്‍ ചുംബനം നല്‍കുന്ന ദൃശ്യങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്. അള്‍ജീരിയയിലെ പള്ളിയില്‍ തറാവീഹ് നമസ്‌കാരത്തിന് ഇമാമായി നിന്ന ഷെയ്‌ഖ് വാലിദ് മെഹ്‌സാസിന്‍റെ തോളിലേക്കാണ് പൂച്ച ചാടിക്കയറിയത്.  

നമസ്‌കാര സമയത്ത് ആളുകളുടെ ഇടയിലൂടെ നടന്ന പൂച്ച അവസാനം ഇമാമിന്‍റെ കാലിനടുത്തെത്തി ചേര്‍ന്ന് നില്‍ക്കുകയും തടവുകയും ചെയ്‌തു. തുടര്‍ന്ന് ഇമാമിന്‍റെ വസ്‌ത്രത്തില്‍ തൂങ്ങി പിടിച്ച് തോളിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. വസ്‌ത്രത്തില്‍ പിടിച്ച് ദേഹത്തേക്ക് കയറുന്ന പൂച്ചയെ ഇമാം ഷെയ്‌ഖ് വാലിദ് മെഹ്‌സാസ് പതുക്കെ കൈകൊണ്ട് തലോടുകയും ചെയ്യുന്നുണ്ട്. 

പതുക്കെ ഇമാമിന്‍റെ തോളില്‍ ചെന്നിരുന്ന് ചുറ്റും നോക്കി തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മുഖത്ത് പൂച്ചയുടെ മുഖം വച്ച് തടവുകയും തുടര്‍ന്ന് പതുക്കെ ഇമാമിന്‍റെ കവിളില്‍ മുത്തം വയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് പതുക്കെ താഴെയിറങ്ങിപ്പോയി. അല്‍ അത്വീഖി എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഏപ്രില്‍ മൂന്നിന് അബൂബക്കര്‍ അല്‍ സിദ്ദീഖ് പള്ളിയില്‍ നിന്നുള്ള ഈ ദൃശ്യം പങ്കിട്ടത്. 

also read:ഇന്ന് പെസഹ വ്യാഴം; ക്രിസ്‌തുവിന്‍റെ അന്ത്യ അത്താഴ സ്‌മരണയില്‍ വിശ്വാസികള്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍

വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ: ദശലക്ഷക്കണക്കിനാളുകളാണ് അള്‍ജീരിയയിലെ പള്ളിയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേരാണ് കമന്‍റുമായെത്തിയത്. നമസ്‌കാരത്തിനിടയില്‍ തോളില്‍ കയറിയ പൂച്ചയെ സ്‌നേഹത്തോടെ തലോടിയ ഇമാമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. പൂച്ചക്കുട്ടിയുടെ കുസൃതിയെ കുറിച്ചും നിരവധി പേര്‍ കമന്‍റ് ഇട്ടു.

also read: IPL 2023 | 'ക്യാപ്‌റ്റന്‍സി വിട്ടു, അവന്‍ സ്വതന്ത്രനായി'; വിരാട് കോലിയുടെ ഫോമിന്‍റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്‌സ്

ദൃശ്യങ്ങള്‍ വൈറലായതോടെ മറ്റ് ചിലര്‍ എത്തിയത് എതിര്‍പ്പുമായാണ്. പൂച്ച തറാവീഹിനിടെ പ്രയാസം സൃഷ്‌ടിച്ചുവെന്ന് ചിലര്‍ ആരോപിച്ചു. എന്നാല്‍ നമസ്‌കാരത്തിനിടെ പൂച്ച വളരെ വിനയത്തോടെയാണെത്തിയതെന്നും ഖുറാന്‍ പാരായണം കേട്ടാല്‍  മൃഗങ്ങള്‍ പോലും വിനയാന്വിതരാകുമെന്നും ഇമാം ഷെയ്‌ഖ് വാലിദ് മെഹ്‌സാസ് വിശദീകരിച്ചു.

ABOUT THE AUTHOR

...view details