കേരളം

kerala

Car Fire

ETV Bharat / videos

Car Fire | റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു, യുവാവ് വെന്തുമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - തായങ്കരി ബോട്ട് ജെട്ടി

By

Published : Jul 22, 2023, 10:43 AM IST

ആലപ്പുഴ:റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാര്‍ കത്തി യുവാവ് മരിച്ച നിലയില്‍. എടത്വ (Edathua) സ്വദേശി ജയിംസ്‌കുട്ടിയുടേതാണ് കാര്‍. കുട്ടനാട് (Kuttanadu) തായങ്കരി ബോട്ട് ജെട്ടി റോഡില്‍ (Thayamkari Boat Jetty Road) ആണ് കാര്‍ പാര്‍ക്ക് ചെയ്‌തിരുന്നത്. ഇന്ന് (ജൂലൈ 22) പുലര്‍ച്ച നാലരയോടെയാണ് കാര്‍ കത്തിയത്. വിവരം നാട്ടുകാരാണ് അഗ്നിരശമന സേനയെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തകഴിയില്‍ (Thakazhi) നിന്നും എത്തിയ അഗ്നിശമന സേനയണ് കാറിലെ തീ അണച്ചത്. കാറിലെ തീ പൂര്‍ണമായും അണച്ച സമയത്ത് ആയിരുന്നു വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാറും മൃതദേഹവും പൂര്‍ണമായും കത്തിയ നിലയിലാണ്. കാറില്‍ തീ പടരാനുള്ള കാരണം വ്യക്തമല്ല. എടത്വ പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read :ഉടമ ഇറങ്ങിയതിന് പിന്നാലെ കാറിന് തീ പിടിച്ചു, തുടര്‍ന്ന് കത്തിനശിച്ചു ; അപകടം മുക്കത്ത്

Also Read :കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായി ഫോറൻസിക് റിപ്പോർട്ട്

ABOUT THE AUTHOR

...view details