കേരളം

kerala

Speeding Car Crashed Into Supermarket In Anna Nagar Tamil Nadu

ETV Bharat / videos

മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രികരെ ഇടിച്ചുതെറിപ്പിച്ചു, വാഹനം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ; രണ്ട് മരണം - Chennai Anna Nagar car Accident

By ETV Bharat Kerala Team

Published : Nov 13, 2023, 7:46 PM IST

ചെന്നൈ :തമിഴ്‌നാട്ടില്‍ മദ്യ ലഹരിയില്‍ കാറോടിച്ച് അപകടം. അമിത വേഗത്തിലെത്തി, കാര്‍ കാല്‍നടയാത്രികരെ ഇടിച്ചുതെറിപ്പിച്ച ശേഷം സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കുണ്ട്. കാല്‍നട യാത്രക്കാരായ അമേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി വിജയ്‌ യാദവ് (21), സെക്യൂരിറ്റി ജീവനക്കാരനായ നാഗസുന്ദരം (74) എന്നിവരാണ് മരിച്ചത്. ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ന് (നവംബര്‍ 13) പുലര്‍ച്ചെ മൂന്ന് മണിയോടെ അണ്ണാനഗറിലാണ് സംഭവം. കോടമ്പാക്കം സ്വദേശിയായ ആസിഫ്‌ (24) എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. മദ്യ ലഹരിയില്‍ വാഹനം ഓടിക്കവേ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. ഇതോടെയാണ് കാല്‍നട യാത്രക്കാരായ വിജയ്‌ യാദവ്, നാഗസുന്ദരം എന്നിവര്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ, കാറോടിച്ച ആസിഫിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രമണ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ തിരുമംഗലം പൊലീസ്  അന്വേഷണം ആരംഭിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം. അപകടത്തില്‍ പരിക്കേറ്റ ആറ് പേരെയും കില്‍പ്പാക്കം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.  

ABOUT THE AUTHOR

...view details