കേരളം

kerala

10 കിലോ കഞ്ചാവ് പിടികൂടി

ETV Bharat / videos

10 കിലോ കഞ്ചാവുമായി കച്ചവടക്കാരന്‍ വളാഞ്ചേരിയിൽ അറസ്റ്റിൽ ; വില്‍പ്പനയ്ക്ക് എത്തിച്ചത് ആന്ധ്രയില്‍ നിന്ന് - cannabin seized

By

Published : May 11, 2023, 8:04 PM IST

മലപ്പുറം :വളാഞ്ചേരിയിൽ 10 കിലോ കഞ്ചാവുമായി മൊത്ത വില്‍പ്പനക്കാരന്‍ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ അഫ്‌സൽ ആണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ജില്ല പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് അഫ്‌സൽ പിടിയിലായത്. പരിശോധനയ്ക്ക്‌ പൊലീസ് വരുന്നത് കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിൻതുടർന്നാണ് അറസ്റ്റ് ചെയ്‌തത്. തിരൂർ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം വളാഞ്ചേരി പൊലീസ് സബ് ഇൻസ്‌പെക്‌ടർ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അഫ്‌സലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10 കിലോയിലധികം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. 

also read :തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട ; പിടിച്ചെടുത്തത് കാറിൽ കടത്തിയ 95 കിലോ

എസ് ഐ മാരായ സുധീർ, മുഹമ്മദ് റാഫി, എ എസ്‌ ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജയപ്രകാശ്, ദീപക്, സിവിൽ പൊലീസ് ഓഫിസർമാരായ വിനീത്, ശ്രീജിത്ത്, ക്ലിന്‍റ്, ഷൈലേഷ്, മനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details