റോങ്സൈഡില്‍ കാര്‍ തിരിഞ്ഞു, കുതിച്ചെത്തിയ ബസ് ഇടിച്ചു ; രണ്ട് മരണം
മംഗലാപുരം (കർണാടക): പാവഞ്ചെ ദേശീയപാതയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മംഗലാപുരത്ത് നിന്നും കുന്താപൂരിലേക്ക് പോവുകയായിരുന്ന അമിതവേഗതയിലെത്തിയ ബസ് ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ ഡ്രൈവർ ഭുജങ്ക(58), വസന്ത കുണ്ടർ എന്നിവരാണ് മരിച്ചത്. കാർ യാത്രികനായ ബാലകൃഷ്‌ണ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തെറ്റായ ദിശയിൽ വന്ന കാറിനെ വേഗതയിൽ വന്ന ബസ് ഇടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
Last Updated : Feb 3, 2023, 8:22 PM IST