Bus Accident | കുന്നംകുളത്ത് നിയന്ത്രണം വിട്ട ബസ് വയലിലേക്ക് മറിഞ്ഞു ; 15 പേര്‍ക്ക് പരിക്ക് - kerala news updates
തൃശൂര്‍ :കുന്നംകുളത്ത് നിയന്ത്രണം വിട്ട ബസ് വയലിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ കുന്നംകുളം മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തൃശൂർ - കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുന്നംകുളം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുന്നംകുളം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ സന്തോഷ്, സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ ഷാജഹാൻ സബ് ഇൻസ്പെക്‌ടര്‍ നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
എറണാകുളത്തും സമാന സംഭവം : കഴിഞ്ഞ ദിവസമാണ് എറണാകുളത്ത് സ്വകാര്യ ബസും കെഎസ്‌ആര്‍സി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വടക്കന്‍ പറവൂര്‍- കൊടുങ്ങല്ലൂര്‍ ദേശീയ പാതയിലാണ് ബസുകള്‍ കൂട്ടിയിടിച്ചത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്‌ടറും ഉള്‍പ്പടെ 19 പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎഎസ്‌ആര്‍ടിസി ബസ് കൊടുങ്ങല്ലൂരില്‍ നിന്ന് വടക്കന്‍ പറവൂരിലേക്ക് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസുകളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടര്‍ന്ന് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.