കേരളം

kerala

ETV Bharat / videos

Bus accident| എറണാകുളത്ത് ബസുകള്‍ കൂട്ടിയിടിച്ചു; 19 പേര്‍ക്ക് പരിക്ക് - പറവൂർ താലൂക്ക് ഹോസ്‌പിറ്റല്‍

🎬 Watch Now: Feature Video

എറണാകുളത്ത് ബസുകള്‍ കൂട്ടിയിടിച്ചു

By

Published : Jul 1, 2023, 7:52 PM IST

എറണാകുളം: വടക്കൻ പറവൂർ-കൊടുങ്ങല്ലൂർ ദേശീയ പാതയിൽ ബസുകൾ കൂട്ടിയിടിച്ചു. 19 പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസും കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.  കെഎസ്‌ആർടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും സാരമായി പരിക്കേറ്റു. 

പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജ്, പറവൂർ താലൂക്ക് ഹോസ്‌പിറ്റല്‍, സമീപത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. 

എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസും കൊടുങ്ങല്ലൂരു നിന്ന് വടക്കൻ പറവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ദേശീയ പാതയിൽ ആലുമാവിന് സമീപത്ത് വച്ച് വൈകിട്ടാണ് സംഭവം. അമിത വേഗതയില്‍ ഇരു ദിശകളില്‍ നിന്നെത്തി ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.  

കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും സ്വകാര്യ ബസിൽ യാത്രക്കാർ കുറവായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും വടക്കേക്കര പൊലീസും തേര്‍ന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് പിന്നാലെ റോഡില്‍ ഗതാഗതം തടസപ്പെട്ടു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ബസുകള്‍ റോഡില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതും റോഡിൽ മറ്റു വാഹനങ്ങളില്ലാത്തതും അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു. ദേശീയ പാതയിലെ വീതി കുറഞ്ഞ ഈ ഭാഗത്ത് നേരത്തെയും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ABOUT THE AUTHOR

...view details