മരണക്കിണറില്‍ നിന്ന് ജീവന്‍റെ തുരുത്തിലേക്ക്; പോത്തിൻ കുട്ടിയെ രക്ഷിച്ച അഗ്നി രക്ഷാ സേനയ്ക്ക് നന്ദി പറഞ്ഞ് നാട്ടുകാര്‍
Published : Nov 18, 2023, 8:19 PM IST
കോഴിക്കോട്:മുക്കത്തിനടുത്ത് കരീറ്റി പറമ്പിൽ പോത്തിൻ കുട്ടി കിണറ്റിൽ വീണു (Buffalo fell into the well). ശനിയാഴ്‌ച(18-11-2023)ഉച്ചക്ക് ഒരു മണിയോടെയാണ് കരീറ്റിപറമ്പ് ആനപാറക്കൽ നാസറിന്‍റെ ഒരു വയസ് പ്രായം വരുന്ന പോത്തിന്‍റെ കുട്ടി കരീറ്റിപ്പറമ്പ് അങ്ങാടിയിലെ സമദ് ഹാജി എന്നയാളുടെ കിണറ്റിൽ വീണത്. കിണറിന് മുപ്പത്തി അഞ്ച് അടി ആഴവും എട്ട് അടിയോളം വെള്ളവുമുണ്ടായിരുന്നു. വിവരമറിഞ്ഞ് മുക്കം അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ പോത്തിൻ കുട്ടിയെ കരക്കെത്തിച്ചു (Rescued by fire brigade). രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫീസർ പി.കെ ഭരതൻ, ഗ്രേഡ്.അസി. സ്റ്റേഷൻ ഓഫീസർ എം.സി മനോജ് ഫയർ ഓഫീസർമാരായ കെ. രജീഷ്, എം. സുജിത്ത്, നജുമുദീൻ, ആർ. മിഥുൻ, ജി.ആർ അജേഷ്, പി. രാജേന്ദ്രൻ എന്നിവർ നേതൃത്ത്വം നൽകി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ആറിനാണ് കാസര്‍കോട് മംഗൽപ്പാടി പഞ്ചായത്തിലെ ചുക്കുരിയടുക്കയിൽ കിണറിൽ പെരുമ്പാമ്പ് വീണത്. കണ്ടയുടനെ തന്നെ പാമ്പിനെ നാട്ടുകാർ പുറത്ത് എത്തിക്കുകയും ചെയ്‌തു. എന്നാൽ, കിണർ ശുചീകരിക്കാതെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പഞ്ചായത്തിനെ അറിയിച്ചിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ പരാതി (25-01-23). ഇരുപതോളം കുടുംബങ്ങളാണ് ഈ കിണറിനെ ആശ്രയിച്ചു ജീവിക്കുന്നത്.