കേരളം

kerala

Brinda Karat about Kerala

ETV Bharat / videos

ലിംഗനീതിയും വികസനവും കേരളത്തില്‍, ഇവിടെ ജനിച്ചിരുന്നെങ്കില്‍...; ആഗ്രഹം പങ്കുവച്ച് ബൃന്ദ കാരാട്ട് - കേരളത്തിലെ ലിംഗനീതിസെക്കുറിച്ച്‌ ബൃന്ദ കാരാട്ട്

By ETV Bharat Kerala Team

Published : Nov 6, 2023, 9:10 AM IST

തിരുവനന്തപുരം :കേരളത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം പങ്കുവെച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ലിംഗനീതിയിലെ കേരളത്തിന്‍റെ മെച്ചപ്പെട്ട നിലവാരത്തിനു കാരണം ഇവിടുത്തെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യമാണ് (Brinda Karat about Kerala). കേരള മാതൃക സ്ത്രീകളെ തുല്യരായി കണ്ടുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത് കേരളത്തിന്‍റെ പോരാട്ടങ്ങളും കാഴ്ച്ചപ്പാടുകളുമാണ്. നിരവധി മേഖലകളില്‍ മുന്നിലെത്തിയ കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. പലസ്‌തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 'ലിംഗനീതിയും വികസനവും കേരളത്തില്‍' എന്ന വിഷയത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. ഹിജാബിന്‍റെ വിഷയത്തിൽ കർണാടകയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നഷ്‌ടപ്പെട്ടു. സ്ത്രീകൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ലഭിക്കാൻ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി ഒത്തുവരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ബനാറസ് ഹിന്ദു സർവകലാശാലയിൽ സുഹൃത്തിനോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയോട് യുവാക്കൾ ഉൾപ്പെടുന്ന സദാചാര സംഘം റൂമിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ സാഹചര്യമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

ABOUT THE AUTHOR

...view details