കേരളം

kerala

Bommai Golu Ready For Navarathry Celebration

ETV Bharat / videos

Bommai Golu Ready For Navaratri Celebration : നവരാത്രിയോടനുബന്ധിച്ച് കോട്ടയം ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു ഒരുക്കി - നവരാത്രിയോടനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കി

By ETV Bharat Kerala Team

Published : Oct 22, 2023, 11:00 PM IST

കോട്ടയം:നവരാത്രിയോടനുബന്ധിച്ച് കോട്ടയം ബ്രാഹ്മണ സമൂഹമഠത്തിൽ ബൊമ്മക്കൊലു ഒരുക്കി (Bommai Golu Ready For Navaratri Celebration In Kottayam). ദേവി, ദേവൻമാരുടെ കളിമണ്ണിൽ തീർത്ത മനോഹര രൂപങ്ങൾ പടികളിൽ വച്ചാണ് ബൊമ്മക്കൊലു ഒരുക്കിയത്. ബൊമ്മക്കൊലു ഒരുക്കൽ നവരാത്രി ആഘോഷങ്ങളിൽ പ്രധാനമാണ്. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാ വിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കോട്ടയം ബ്രാഹ്മണ സമൂഹമഠത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു ഒരുക്കി പ്രാർത്ഥനകൾ നടത്തി വരുന്നുണ്ട്.
ബൊമ്മ എന്നാൽ പാവ എന്നും കൊലു എന്നാൽ പടികൾ എന്നുമാണ്‌ അർത്ഥമാക്കുന്നത്. നരകാസുര വധത്തിനായി അവതരിച്ച ദേവി എല്ലാ ദേവി, ദേവൻമാരുടേയും ശക്തി ആർജിക്കുന്നത് കൊണ്ട് ദേവഗണങ്ങൾ മൺ പ്രതിമകളായി മാറി എന്നാണ് ഐതിഹ്യം. ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. ദേവി, ദേവൻമാരുടെ കളിമൺ പ്രതിമകൾ ഒൻപത് പടികളിലായി വച്ചാണ് പൂജ നടത്തിയത്. തിന്മയുടെ മേൽ നന്മയുടെ വിജയമായി കണ്ട് ഭക്തർ ദേവീ പ്രീതിക്കായും ഐശ്വര്യത്തിനുമായി ഒൻപത് ദിനങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. പത്താം ദിവസമായ വിജയദശമിക്ക് വിദ്യയ്ക്കും കലയ്ക്കും മറ്റെല്ലാത്തിനും തുടക്കം കുറിക്കുന്നതോടേയാണ് പര്യവസാനം. അതേസമയം ഒക്ടോബർ 23 തിങ്കളാഴ്‌ചയാണ് മഹാനവമി ആചരിക്കുന്നത്. 

ABOUT THE AUTHOR

...view details