സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം ; അന്വേഷണം - ഇംഫാലിൽ സ്ഫോടനം
ഇംഫാൽ (മണിപ്പൂർ) : നടി സണ്ണി ലിയോൺ പങ്കെടുക്കാനിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്ഫോടനം. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. ഇന്ന് (4-2-2023) രാവിലെ 6.30നാണ് സ്ഫോടനമുണ്ടായത്.
നാളെയാണ് ഫാഷൻ ഷോ നടക്കുന്നത്. പരിപാടി നടക്കുന്ന വേദിയിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഇംപ്രാവൈസ്‌ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കിൽ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൈത്തറി വസ്‌ത്രങ്ങളുടെ പ്രചരണാർഥം മണിപ്പൂർ ടൂറിസം വകുപ്പാണ് ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്.