കേരളം

kerala

കണ്ണൂര്‍ കാക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ സ്‌ഫോടനം

ETV Bharat / videos

കണ്ണൂര്‍ കാക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ സ്‌ഫോടനം; ഭാര്യയ്‌ക്കും ഭര്‍ത്താവിനും പരിക്ക്

By

Published : Mar 13, 2023, 12:26 PM IST

കണ്ണൂര്‍:കണ്ണൂർ കാക്കയങ്ങാട് വീട്ടിൽ സ്ഫോടനം. രണ്ട് പേർക്ക് പരിക്ക്. ഇന്നലെ(12.03.2023) രാത്രിയോടെ ആയിരുന്നു സംഭവം. ബിജെപി പ്രവർത്തകനായ ആയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.

വീടിന്‍റെ അടുക്കള ഭാഗത്താണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്‌തു നിർമിക്കുമ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സൂചന. കണ്ണൂർ, കാക്കയങ്ങാട് വീട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ ബിജെപി പ്രവർത്തകനും ഭാര്യയ്ക്കും പരിക്കേറ്റ സംഭവം ബോംബ് സ്ക്വാഡും, ഫോറൻസിക് വിദഗ്‌ധരും ഇന്ന് സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കും.

വീടിൻ്റെ പിറക് വശത്താണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൻ്റെ പ്രകമ്പനം മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സന്തോഷ് ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. സന്തോഷിന് കൈയ്ക്ക് ആണ് പരിക്കേറ്റത്.

സ്ഫോടനത്തെ തുടർന്ന് മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടന സമയത്ത് സന്തോഷിന്‍റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വർഷങ്ങൾക്ക് മുൻപ് സമാന സംഭവം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.  

അന്ന് സന്തോഷിന്‍റെ വിരലുകള്‍ അറ്റുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്ഫോടനം നടന്ന വീടിൻ്റെ പരിസരത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിട്ടുണ്ട്. സ്ഫോടന വിവരം അറിഞ്ഞ് പ്രദേശത്ത് സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും സംഘടിച്ചത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. 

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിട്ടുണ്ട്. സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സണ്ണി ജോസഫ് എംഎൽഎയും, ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജും ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details