കേരളം

kerala

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ETV Bharat / videos

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - ഈരാറ്റുപേട്ട ടീം എമർജൻസി

By ETV Bharat Kerala Team

Published : Nov 29, 2023, 5:22 PM IST

കോട്ടയം:മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി (Body Of Youth Drowned In Meenachilar Found). ഇന്നലെ വൈകിട്ട് കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹമാണ് കണ്ടെടുത്തത്. കിടങ്ങൂർ സ്വദേശി ജസ്വിനാണ് സൃഹൃത്തിനൊപ്പം ചെക്ക് ഡാമിൽ (Kidangur Check Dam)) കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ടതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കിടങ്ങൂർ പൊലീസും, പാലായിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും, ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം എമർജൻസിയും, ടീം നന്മക്കൂട്ടവുമാണ് തെരച്ചിൽ നടത്തിയത്. ഇന്നലെ രാത്രി 7 മണി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് ഇന്ന് വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞയാഴ്‌ച ഭരണങ്ങാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി വെള്ളത്തിൽ വീണ് മരിച്ചിരുന്നു. ഭരണങ്ങാനം സ്വദേശി ഹെലൻ അലക്‌സിന്‍റെ മൃതദേഹമാണ് കഴിഞ്ഞ വ്യാഴാഴ്‌ച (23-11-2023) മീനച്ചിലാറ്റില്‍ ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്ന് കണ്ടെത്തിയത്. അപകട സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് സ്‌കൂൾ വിട്ടു പോകും വഴിയായിരുന്നു അപകടം നടന്നത്. ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ഹെലൻ. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും ഫയർഫോഴ്‌സ്‌ സംഘത്തോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ കൂട്ടവും തെരച്ചിലിൽ പങ്കാളികളായിരുന്നു.

ABOUT THE AUTHOR

...view details