Bengaluru Murder | ബെംഗളൂരുവിൽ കൊല്ലപ്പെട്ട വിനു കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു - Vinu Kumar killed in Bengaluru
കോട്ടയം :ബെംഗളൂരുവിലെ ടെക് കമ്പനിയിൽ മുൻ സഹപ്രവർത്തകന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിനു കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം നടപടിക്ക് ശേഷം വ്യാഴാഴ്‌ച പുലർച്ചെയോടെയാണ് മൃതദേഹം പനച്ചിക്കാട് സദനം സ്‌കൂളിന് സമീപത്തെ വീട്ടിലെത്തിച്ചത്.
കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിനു കുമാറിന്‍റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, ജില്ല പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, ഗ്രാമ പഞ്ചായത്തംഗം ജീന ജേക്കബ് തുടങ്ങിയവരും എംഎൽഎക്കൊപ്പം എത്തിയിരുന്നു.
ALSO READ :ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയുടെ എംഡിയും സിഇഒയും കുത്തേറ്റു മരിച്ചു; കൊല നടത്തിയത് മുൻ ജീവനക്കാരൻ
ജൂണ്‍ 11 നാണ് ഇന്‍റർനെറ്റ് സേവന കമ്പനിയായ എയർറോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്‌ടർ ഫണീന്ദ്ര സുബ്രഹ്‌മണ്യം, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ വിനു കുമാർ എന്നിവരെ കമ്പനിയിലെ മുൻ ഉദ്യോഗസ്ഥനായ ഫെലിക്‌സും രണ്ട് സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയത്.
ALSO READ :Bengaluru| ബെംഗളൂരു ഇരട്ട കൊലപാതകം ; പ്രതി ഫെലിക്‌സും കൂട്ടാളികളും പിടിയിൽ
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്‍റെ വൈരാഗ്യത്തിലാണ് ഇയാൾ രണ്ടുപേരെയും കൊലപ്പെടുത്തിയത്. ഫണീന്ദ്ര സുബ്രഹ്‌മണ്യത്തെ മാത്രം ലക്ഷ്യമിട്ടാണ് പ്രതികൾ സംഭവ ദിവസം ഓഫിസിലേക്കെത്തിയത്. എന്നാൽ ഫണീന്ദ്രയെ ആക്രമിക്കുന്നത് കണ്ട് പ്രതികളെ തടയാനെത്തിയ വിനു കുമാറിനേയും ഇവർ കുത്തുകയായിരുന്നു.