കിടങ്ങൂരിൽ അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം; തൊഴിലാളിക്ക് ഗുരുതര പരിക്ക് - അനധികൃത പടക്കനിര്‍മാണം
Published : Jan 3, 2024, 7:08 PM IST
കോട്ടയം:അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനം (blast at Illegal Fire firecracker factory Kidangoor kotatyam ). അപകടത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഐക്കരയില്‍ ജോജിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിടങ്ങൂരിന് സമീപം ചെമ്പിളാവിൽ കാരക്കാട്ട് മാത്യു ദേവസ്യയുടെ വീടിനോട് ചേര്‍ന്ന് പ്രവർത്തിച്ച് വന്നിരുന്ന അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. വീടിന്‍റെ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്നും മറ്റു സാമഗ്രികളും വന്‍ ശബ്‌ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേപ്പൂരിലെ ഫിഷ് ലാന്‍റിങ് സെന്‍ററില്‍ ജനുവരി 1ന് തീപിടിത്തം സംഭവിച്ചിരുന്നു. മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന നിരവധി ഷെഡുകളാണ് കത്തി നശിച്ചു. മത്സ്യബന്ധന ബോട്ടുകള്‍ക്ക് നല്‍കുന്നതിനുള്ള ഇന്ധനം സൂക്ഷിച്ച ഷെഡില്‍ നിന്ന് തീ പടര്‍ന്നാണ് അപകടം (Fish Landing Center Caught Fire). സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ആദ്യം തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപടർന്നതോടെ മീഞ്ചന്തയില്‍ നിന്നടക്കം അഗ്നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.