കേരളം

kerala

ETV Bharat / videos

അനുഗ്രഹം വാങ്ങാൻ ശ്രമം, ലഭിച്ചത് പക്ഷേ ഉഗ്രൻ തൊഴി; ബിജെപി എംപിക്ക് പശുവിന്‍റെ ചവിട്ട് - ബിജെപി എംപിയെ തൊഴിച്ച് പശു

By

Published : Dec 11, 2022, 7:18 PM IST

Updated : Feb 3, 2023, 8:35 PM IST

ആന്ധ്രാപ്രദേശിലെ പ്രശസ്‌ത വ്യാപാര കേന്ദ്രമായ ഗുണ്ടൂരിലെ മിർച്ചി യാർഡിലേക്കുള്ള സന്ദർശനത്തിനിടെ ബിജെപി എംപിക്ക് പശുവിന്‍റെ തൊഴിയേറ്റു. ബിജെപി എംപി ജിവിഎൽ നരസിംഹ റാവുവിനെയാണ് ഫാക്‌ടറിയിലെ പശു തൊഴിച്ചത്. റാവു പശുവിനെ തൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തൊടാൻ ശ്രമിക്കുന്നതിനിടെ പശു പിൻകാലുകൾ കൊണ്ട് എംപിയെ തൊഴിക്കുകയായിരുന്നു. പിന്നാലെ പശുവിന്‍റെ പരിചാരകൻ അടുത്തെത്തിയതോടെ എംപി വീണ്ടും പശുവിനെ തൊടാൻ ശ്രമിച്ചെങ്കിലും പശു രണ്ടാം വട്ടവും എംപിയെ തൊഴിച്ചു. പശുവിനെ തൊടാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ദൂരെ നിന്ന് കൈകൂപ്പിയ ശേഷം എംപി മടങ്ങുകയായിരുന്നു.
Last Updated : Feb 3, 2023, 8:35 PM IST

ABOUT THE AUTHOR

...view details