കേരളം

kerala

യുവതി പ്രവേശം ആസൂത്രിത ഗൂഢാലോചന; ഡിജിപി ഹേമചന്ദ്രന്‍റെ ആത്മകഥയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍

ETV Bharat / videos

യുവതി പ്രവേശന കാലത്ത് ശബരിമലയിൽ എന്തു നടന്നു എന്നത് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത

By

Published : Jun 10, 2023, 5:42 PM IST

കോട്ടയം:മുന്‍ എഡിജിപി ഹേമചന്ദ്രന്‍റെ ആത്മകഥയില്‍ ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ വെളിപ്പെടുത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയിൽ എന്തു നടന്നു എന്നതിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. യുവതി പ്രവേശം ആസൂത്രിത ഗൂഢാലോചന ആയിരുന്നെന്ന വിശ്വാസികളുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഹേമചന്ദ്രന്‍റെ വെളിപ്പെടുത്തൽ. ഭക്തരെ നിലക്കൽ വരെ മാത്രം പ്രവേശിപ്പിച്ച സർക്കാർ യുവതികൾക്ക് പമ്പ വരെ പ്രവേശനം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.  

യുവതികളെ പിണറായി നിർബന്ധപൂർവം ശബരിമലയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി പ്രവേശനത്തിന്‍റെ മറ്റ് ആസൂത്രകർ ആരാണ് അവരുടെ പങ്കാളിത്തമെന്ത് എന്നതിനെപ്പറ്റി അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.  

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയെയും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വിദേശ യാത്ര കൊണ്ട് കേരളത്തിന്‌ ഗുണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് മാത്രം ആകും ഇത് കൊണ്ട് ഗുണമെന്നും സുരേന്ദ്രൻ പറഞ്ഞു.  

അതേസമയം, ഇന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്‍റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്‌ച നടത്തി. ലോക കേരള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്‌ച. ചെന്നൈയിലുള്ള ഫൈസറിന്‍റെ ഗവേഷണ കേന്ദ്രത്തിന്‍റെ ഒരു ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. 

ABOUT THE AUTHOR

...view details