കേരളം

kerala

എംഎം മണിക്കെതിരെ പരാതിയുമായി ബിജെപി

ETV Bharat / videos

മോദിക്കെതിരെ പരാമര്‍ശം: എംഎം മണിക്കെതിരെ ബിജെപി - ബിജെപി

By

Published : Mar 27, 2023, 7:22 AM IST

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മുന്‍ മന്ത്രി എംഎം മണിക്കെതിരെ പരാതി നല്‍കി ബിജെപി. കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍.ഹരിയാണ് കോട്ടയം എസ്‌പിക്ക് പരാതി നല്‍കിയത്. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഇടുക്കി പൂപ്പാറയില്‍ കഴിഞ്ഞ 24ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

പരാതി കഴിഞ്ഞദിവസത്തെ പ്രസംഗത്തില്‍:വിദ്വേഷപരമായ പ്രസംഗത്തിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്‌പര്‍ധയും വളര്‍ത്താനാണ് എം.എം മണി ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും വലിയ കൊള്ളരുതായ്‌മ ചെയ്‌ത ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്നും എം.എം മണി വിമര്‍ശിച്ചിരുന്നു. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിക്കെതിരെ പ്രതികരിച്ചതിനാണെന്നാണ് എം.എം മണി പ്രതികരിച്ചത്. വിമര്‍ശനം കേള്‍ക്കാന്‍ മോദി ബാധ്യസ്ഥനാണ്. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് നിരവധി മുസ്‌ലീങ്ങളെ കശാപ്പ് ചെയ്‌തയാളാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചാരണം നടത്തിയെന്നും എം.എം മണിക്കെതിരായ പരാതിയില്‍ പറയുന്നു.

Also Read:രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; എല്ലാവരും ഒന്നിച്ച് എതിർക്കണമെന്ന് എംഎം മണി

ABOUT THE AUTHOR

...view details